a

കോട്ടയം : പച്ചപ്പാടവും,​ പക്ഷിനിരീക്ഷണവും,​ നാടൻ ഭക്ഷണവും,​ കൈത്തോടുകളും,​ കലയുമെല്ലാം സമ്മേളിക്കുന്ന അയ്‌മനം എന്ന കൊച്ചുഗ്രാമം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമ്പോൾ മാതൃകാ ടൂറിസം ഗ്രാമം പദ്ധതിയ്ക്കുള്ള അംഗീകാരം കൂടിയായി.ഈ വർഷം ലോകത്ത് കാണേണ്ട മുപ്പത് ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ മനം കവരാൻ അയ്‌മനവും ഉണ്ട്.

ബുക്കർ പ്രൈസ് നേടിയ 'ഗോഡ് ഒഫ് സ്‌മോൾ തിങ്സിൽ' അരുന്ധതി റോയ് തന്റെ ജന്മനാടിനെക്കുറിച്ച് വിവരിച്ചതോടെയാണ് കുമരകത്തിനൊപ്പം അയ്‌മനവും അന്താരാഷ്ട്ര പ്രശസ്തമായത്. കഴിഞ്ഞ നവംബറിൽ ലോക ട്രാവൽ മാർട്ട് പുരസ്കാരവും നേടി. പൗരാണിക ക്ഷേത്രങ്ങളും ദേവാലയങ്ങളും കഥകളിയും കളരിപ്പയറ്റുമൊക്കെ സഞ്ചാരികളുടെ മനംനിറയ്‌ക്കും.

2018ൽ തുടങ്ങിയ പദ്ധതി

ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ 2018ൽ തുടങ്ങിയ ടൂറിസം ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തിലാണ്. ഗ്രാമ ജീവിത പാക്കേജ്, പക്ഷി നിരീക്ഷണ പാക്കേജ്, ഗ്രാമ യാത്ര, സാംസ്‌കാരിക പാക്കേജുകൾ, നെൽപ്പാട നടത്തം, സൈക്കിൾ ടൂർ എന്നിവ നടപ്പാക്കി. സംസ്ഥാനത്ത് 13 പ്രദേശങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.

ഇതുവരെ

 817 പ്രദേശവാസികൾക്ക് തൊഴിൽ പരിശീലനം നൽകി

 118 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു

ഹോംസ്റ്റേകൾ തുടങ്ങി

 പാക്കേജുകൾ നടപ്പാക്കാൻ വനിത ടൂർ കമ്മ്യൂണിറ്റി ലീഡർമാർ

 ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും പ്രചാരണ വീഡിയോകളും

 ആമ്പൽ ഫെസ്റ്റ്

മാലിന്യ സംസ്‌ക്കരണത്തിനായി വേമ്പനാട് ശുചീകരണം

 പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകൾക്കും തുണിസഞ്ചികൾ

വിനോദ സഞ്ചാരം ജനകീയവത്കരിച്ച് പരിസ്ഥിതി സൗഹാർദ്ദമാക്കി ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്

-കെ. രൂപേഷ് കുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ

അ​യ്‌​മ​നം​ ​കോ​ണ്ട് ​നാ​സ്റ്റ് ​ട്രാ​വ​ല​ർ​ ​പ​ട്ടി​ക​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​യ​ത്തെ​ ​കാ​യ​ലോ​ര​ ​ഗ്രാ​മ​മാ​യ​ ​അ​യ്‌​മ​നം​ ​ല​ണ്ട​നി​ലെ​ ​ലോ​ക​പ്ര​ശ​സ്‌​ത​ ​ല​ക്‌​ഷ്വ​റി​ ​ട്രാ​വ​ൽ​ ​മാ​ഗ​സി​നാ​യ​ ​കോ​ണ്ട് ​നാ​സ്റ്റ് ​ട്രാ​വ​ല​റി​ന്റെ​ ​ഇ​ക്കൊ​ല്ലം​ ​ക​ണ്ടി​രി​ക്കേ​ണ്ട​ 30​ ​സ്ഥ​ല​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി.​ ​പ്ര​ശ​സ്‌​ത​ ​ഫാ​ഷ​ൻ​ ​മാ​സി​ക​യാ​യ​ ​വോ​ഗി​ന്റെ​ ​പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണി​ത്.
വേ​മ്പ​നാ​ട് ​കാ​യ​ലി​ന്റേ​യും​ ​മീ​ന​ച്ചി​ലാ​റി​ന്റേ​യും​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​മാ​യ​ ​അ​യ്‌​മ​നം​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പ്ര​ചോ​ദ​നം​ ​ന​ൽ​കു​ന്ന​തും​ ​ഡി​ജി​റ്റ​ൽ​ ​ലോ​ക​ത്ത് ​നി​ന്ന് ​ഒ​ഴി​ഞ്ഞ് ​പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​ ​ജീ​വി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് ​കോ​ണ്ട് ​നാ​സ്റ്റ് ​വി​ശേ​ഷി​പ്പി​ച്ചു.


'​'​അ​യ്‌​മ​നം​ ​പ്ര​കൃ​തി​ ​സു​ന്ദ​ര​വും​ ​സാം​സ്‌​കാ​രി​ക​ ​സ​മ്പ​ന്ന​വു​മാ​ണ്.​ ​ഉ​ത്ത​ര​വാ​ദി​ത്ത​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക്ക് ​അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ച​തി​ലൂ​ടെ​ ​ആ​ഗോ​ള​ ​ടൂ​റി​സം​ ​ഭൂ​പ​ട​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​ഉ​ത്ത​ര​വാ​ദി​ത്ത​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക​ൾ​ ​ആ​രം​ഭി​ക്കാ​ൻ​ ​പ്ര​ചോ​ദ​ന​മാ​ണി​ത്.​''

-​-​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്