വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കത്തപ്പന് ദ്റവ്യ കലശാഭിഷേകം നടത്തി. 23 ന് നടക്കുന്ന കുംഭാഷ്ടമിയുടെ മുന്നോടിയായി നടന്ന ചടങ്ങിന് തന്ത്രിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനിയേടത്ത് മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികരായി. മേൽശാന്തിമാരായ ടി.എസ്.നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ കൊളായി നാരായണൻ നമ്പൂതിരി , കൊളായി അർജുൻ നമ്പൂതിരി ,ഏറാഞ്ചേരി ദേവൻ നമ്പൂതിരി ,ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, പാറോളി ഉണ്ണികൃഷ്ണൻ നമ്പൂതിരി , തയ്യിൽ വൈശാഖ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. 22 ന് ദ്റവ്യകലശം സമാപിക്കും. കുംഭാഷ്ടമി നാളിൽ ഏകാദശ രുദ്റഘ്രത കലശവും നടത്തും. രാവിലെ 4.30. ന് അഷ്ടമി ദർശനം, 8 ന് ശ്രീബലി, വൈകിട്ട് 5 ന് ഉദയനാപുരത്തപ്പന്റെ വരവ് 5.30ന് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ചുള്ള കിഴക്കോട്ടെഴുന്നള്ളിപ്പ്, രാത്രി 1 ന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവ നടക്കും. 25 ന് ഉദയനാപുരം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ.