ചെങ്ങളം : കോട്ടയം, കുടയംപടി, അയ്മനം, ഏനാദി വഴിയുള്ള കോട്ടയം - ചെങ്ങളത്തുകാവ് ബസ് സർവീസ് കെ.എസ്.ആർ.ടി.സി പുനരാരംഭിക്കണമെന്ന് തിരുവാർപ്പ് മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. തിരുവാർപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ചെങ്ങളം രവി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് സാബു, കെ.സി ഗോപി, അജി കോട്ടയ്ക്കൽ, കെ.കെ സുഗുണൻ, ഏ.കെ സതീഷ്കുമാർ, ബൈജു കൈതകം തുടങ്ങിയവർ പ്രസംഗിച്ചു.