
ചങ്ങനാശേരി: പതിമൂന്നുകാരിയെ കടന്നു പിടിച്ച കേസിൽ വൃദ്ധന് അഞ്ചു വർഷം കഠിന തടവും കാൽലക്ഷം രൂപ പിഴയും. വാകത്താനം സ്വദേശി വിജയനെ (78) യാണ് ചങ്ങനാശേരി അഡീഷണൽ സെൻഷസ് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2020 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിന്റെ വിവരം അറിയുന്നതിന് ഫോൺവിളിക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചുവെന്നാണ് കേസ്. കടന്നു പിടിച്ചതോടെ ബഹളം വച്ച് കുട്ടി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്നു മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.എസ്. മനോജ് കോടതിയിൽ ഹാജരായി.