
മുണ്ടക്കയം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര വിതരണോദ്ഘാടനം ഇന്ന് കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നടക്കും. പൂഞ്ഞാർ നിയോജക മണ്ഡലപരിധിയിലുള്ളവർക്കാണ് നഷ്ടപരിഹാരം . രാവിലെ 10 ന് മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , ആന്റോ ആന്റണി എം.പി. എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കലക്ടർ റിപ്പോർട്ട് അവതരിപ്പിക്കും. വീടും സ്ഥലവും തകർന്ന 117 പേർക്കും വീടു പൂർണ്ണമായി പോയ 67 പേർക്കും ധനസഹായം നൽകുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു.