
കോട്ടയം: ഒക്ടോബർ മുതൽ ജനുവരി വരെ പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ അംശദായം അടയ്ക്കാൻ കഴിയാതിരുന്നവർക്ക് പിഴ കൂടാതെ ഓൺലൈനായി കുടിശിക അടയ്ക്കാൻ അവസരം. 2021 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള വിവിധ മാസങ്ങളിലെ കുടിശിക ഉള്ളവർക്ക് തുക പിഴയോടെ അടയ്ക്കാം. ഫെബ്രുവരി 28 വരെയാണ് അവസരം. പുതുതായി അംഗത്വം ലഭിച്ച്, കുടിശിക തുക അടയ്ക്കാൻ 2021 ഒക്ടോബർ മുതൽ കഴിയാതിരുന്നവർക്കും പെൻഷൻ അനുവദിക്കുന്നതിന്റെ ഭാഗമായി കുടിശിക അടയ്‌ക്കേണ്ടവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഏപ്രിലിനു മുമ്പ് അംഗത്വം റദ്ദായവർക്ക്, അതു പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് വരുന്ന മുറയ്‌ക്കേ തുക അടയ്ക്കാനാകൂ.