amma-nadatham-

കോട്ടയം: കൊല്ലരുതേ, ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യം ഉയർത്തി മഹിളാ കോൺഗ്രസ് അമ്മ നടത്തം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനചരണ ഭാഗമായും കൊലപാതകങ്ങൾക്കും ഗൂണ്ടാവിളയാട്ടത്തിനും എതിരെയുമായിരുന്നു അമ്മ നടത്തം . ഗാന്ധി സ്‌ക്വയറിൽ നിന്ന് ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച അമ്മ നടത്തം മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ. ശോഭാ സലിമോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി സിസി ബോബി തുടങ്ങിയവർ പങ്കെടുത്തു.