
കോട്ടയം : പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.രാജൻ നിർവഹിക്കും. രാവിലെ 10 ന് കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും.