
കോട്ടയം : ലൈഫ് 2020 പോർട്ടലിൽ സ്വീകരിച്ച അപേക്ഷകളിൽ അർഹതാ പരിശോധന പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.
ജില്ലയിൽ 44,409 അപേക്ഷകളാണ് ലഭിച്ചത്. ഭവനരഹിതരുടെ 29,701 ഉം ഭൂരഹിതഭവനരഹിതരുടെ 14,708 അപേക്ഷയുമാണ് ലഭിച്ചത്. അർഹതാ പരിശോധനയിൽ 29340 പേർ അർഹരാണെന്ന് കണ്ടെത്തി. അർഹരായ അപേക്ഷകർ കൂടുതലുള്ളത് എരുമേലിയിലാണ്. 1173 പേർ. കുറവ് വെളിയന്നൂരാണ് 79 പേർ. നഗരസഭകളിൽ കോട്ടയത്താണ് കൂടുതൽ അർഹരെ കണ്ടെത്തിയിട്ടുള്ളത്, 1409 പേർ. കുറവ് പാലായിൽ. 142 പേർ. അർഹമായ അപേക്ഷകളിലെ ഉപരിപരിശോധന ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ പറഞ്ഞു.