നെടുംകുന്നം: ജാതി കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുന്നു. ഈ വർഷം പുതിയതായി കുറഞ്ഞത് 10 എണ്ണം ബഡ് ജാതി വെച്ചിട്ടുള്ള കർഷകർക്ക് ആനുകൂല്യം ലഭിക്കും. ആവശ്യമുള്ള കർഷകർ 19 നു മുൻപായി തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ജാതിതൈയുടെ ബില്ല് എന്നിവ സഹിതം നെടുംകുന്നം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.