
കോട്ടയം: സ്വർണ കള്ളക്കടത്തു കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പറഞ്ഞു. ചില ഉദ്യോഗസ്ഥന്മാരും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന് നടത്തിയ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ ഒഴിവാക്കി സ്വപ്ന സുരേഷിനെതിരെ യു.എ.പി.എ ചുമത്തിയത് ജാമ്യം കിട്ടാതെ പുറത്തു വരാതിരിക്കാനായിരുന്നു. മുഖ്യമന്ത്രിയെ വെള്ള പൂശാനാണ് ശിവശങ്കർ ചട്ടം ലംഘിച്ച് കോടതിയിൽ വിചാരണയിലുള്ള സ്വർണ കള്ളക്കടത്തു കേസിനെക്കുറിച്ച് പുസ്തകമെഴുതിയത്. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ കേസിലേക്ക് വലിച്ചിഴച്ചുവെന്ന പരാമർശം പുസ്തകത്തിൽ വന്നതിനാലണ് ശിവശങ്കറിനെ ന്യായീകരിക്കുന്നത്.