തെക്കേത്തുകവല: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് നാഷണൽ എക്‌സ് സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു. കൊടുങ്ങൂരിലെ യുദ്ധസ്മാരകത്തിൽ ദീപം തെളിച്ചു. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പയ്യമ്പള്ളിൽ, ജില്ലാപ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, ട്രഷറർ പി.കെസോമൻ തുടങ്ങിയവർ നേതൃത്വം നൽകി.