പൊൻകുന്നം: ജനകീയാസൂത്രണ പദ്ധതി പ്രകാരം കിഴങ്ങു വർഗ്ഗകിറ്റ് വിതരണം പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്കുള്ള കിറ്റ് ചിറക്കടവ് കൃഷിഭവനിൽ എത്തിച്ചേർന്നിട്ടുണ്ട് . കൃഷി ഭവനിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ ഇന്ന് രാവിലെ 10.30 മുതൽ
19ന് വൈകുന്നേരം 5വരെയുള്ള സമയത്ത് കൃഷിഭവനിലെത്തി കിഴങ്ങു വർഗകിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.