ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം മാർച്ച് മൂന്നിന് കൊടിയേറും. 12ന് ആറാട്ടോടെ ഉത്സവം സമാപിക്കും. കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്ര എന്നിവ ആഘോഷമായി നടക്കും. 10ന് നടക്കുന്ന ഏഴരപ്പൊന്നാന ദർശനത്തിന് എത്തുന്ന ഭക്തരെ പടിഞ്ഞാറെ നടയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ ക്യൂവിലൂടെ മാത്രം ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഭക്തർക്ക് ഏഴരപ്പൊന്നാന ദർശിക്കാൻ സൗകര്യമുണ്ടാകും. ഒന്ന് മുതൽ 6 വരെയുള്ള ഉത്സവദിനങ്ങളിൽ മൂന്ന് ആനകളും 7 മുതൽ 10 വരെ അഞ്ച് ആനകളും എഴുന്നള്ളിപ്പിന് ഉണ്ടാകും. 12ന് പേരൂർ പൂവത്തുംമൂട്ടിലെ ആറാട്ടിന് തിടമ്പേറ്റുന്ന ആനയ്ക്ക പുറമേ 2 ആനകൾ അകമ്പടിയേകും. ആറാട്ടു വീഥിയിൽ പറ സ്വീകരിക്കില്ല.