മാന്നാനം: ചരിത്രപ്രസിദ്ധമായ മാന്നാനം ദേവാലയത്തിനോട് ചേർന്ന് വി.ചാവറ കുര്യാക്കോസ് ഏലിയാസ് വന്നിറങ്ങിയ കടവ് തോടും അതിനോട് ചേർന്ന കൈത്തോടുകകളും ശുചീകരിക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലഗതാഗതം സുഗമം ആക്കുന്നതിനും നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനും വെള്ളപൊക്കം തടയുന്നതിനും പദ്ധതി കാരണമാകും. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് തോമസ് കോട്ടൂർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ അന്നമ്മ മാണി, ജെയിംസ് കുര്യൻ, സവിത ജോമോൻ, ആൻസ് വർഗീസ്, മേഖലാ ജോസഫ്, വാർഡ് മെമ്പർ ഷാജി ജോസഫ്, കെ.ഇ സ്‌കൂൾ പ്രിൻസിപ്പൾ ഫാ.ജെയിംസ് മുല്ലശ്ശേരിൽ, ഫാ.ഡോ.സിബിച്ചൻ കളരിക്കൽ, ഫാ.ആന്റണി കാഞ്ഞിരത്തുങ്കൽ, ഫാ.സജി പാറയ്ക്കൽ, മുൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ സലിം ഗോപാൽ ഉദ്യോഗസ്ഥരായ കെ.ബിലാൽ, റാം ഷോവിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.