board


അടിമാലി : കൊവിഡിന് ശേഷം ഉണർന്നു തുടങ്ങിയ ടൂറിസത്തിന് ഇരുട്ടടിയായി വനംവകുപ്പ്. നേര്യമംഗലം മുതൽ വാളറ വെള്ളച്ചാട്ടം വരെയുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് വനംവകുപ്പ് തടഞ്ഞതാണ് ടൂറിസംരംഗത്ത് പ്രതിസന്ധി വരുത്തുന്നത്. സ്വദേശിയരും വിദേശിയരുമായിട്ടുള്ള ഒട്ടേറെ സഞ്ചാരികൾ കടന്നുപോകുന്ന ഈ വഴിയിൽ ചീയപ്പാറ വെള്ളച്ചാട്ടവും വാളറകുത്തും പ്രധാന ആകർഷണമാണ്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും ഫോട്ടോയെടുക്കാനും ഒട്ടേറെ വിനോദസഞ്ചാരികൾ വാഹനം നിർത്താറുണ്ട്. ഇവിടെ വാഹനം കടന്നുപോകുമ്പോൾ കാട്ടാനശല്യം ഉണ്ടാകും എന്ന കാരണത്താലാണ് വാഹനങ്ങൾ നിർത്താൻ അനുവദിക്കാത്തതെന്നാണ് വനം വകുപ്പ് അറിയിച്ചത്. കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ചീയപ്പാറ, ഇത് കാണാൻ അനുവദിക്കാത്തതിൽവ്യാപകപ്രതിഷേധമാണ് ഉയരുന്നത്. മാർച്ച് മാസത്തിൽ കേരളത്തിൽ നടക്കുന്ന ട്രാവൽ മാർട്ടിൽ വിദേശത്തുനിന്നും നോർത്ത് ഇന്ത്യയിൽ നിന്നും ഒരുപാട് ടൂർ ഓപ്പറേറ്റർമാരാണ് പങ്കെടുക്കുന്നത്, ഇതിൽ ഒട്ടുമിക്ക ആൾക്കാരും സന്ദർശിക്കുന്ന ഒരു സ്ഥലമാണ് മൂന്നാർ, നിരോധനങ്ങളുടെയല്ല നിയന്ത്രണങ്ങളുടെ ബോർഡുകളാണ് ഇവിടെ സ്ഥാപിക്കേണ്ടത് എന്ന അഭിപ്രായമാണ് ടൂർ ഒപ്പറേറ്റർമാരും,ഹോട്ടൽ ഉടമകളും പറയുന്നത്.
നേര്യമംഗലം മുതൽ വാളറവരെയുള്ള പത്തു കിലോമീറ്റർ സംസ്ഥാനപാതയിൽ വന്യജീവികൾ വരാൻ സാദ്ധ്യതയുഉള്ളതിനാലാണ് റിസർവ്വ് ഫോറസ്റ്റ് ഉൾപ്പെടുത്ത 10 കിലോമീറ്റർ വാഹനങ്ങൾ നിറുത്താൻ പാടില്ലാ എന്നു പറഞ്ഞിരിക്കുന്നത്.ഈ മേഖലയിൽ നാളിതു വരെ യാതൊരു വിധത്തിലുള്ള വന്യമൃഗശല്യവും യാത്രക്കാർക്ക് ഉണ്ടായിട്ടില്ലായെന്നുള്ളത് ഏറെ കൗതകം ഉണർത്തന്നത്.
ഈ മേഖലയിലുള്ള ദേശീയ പാത വികസനം വനം വകുപ്പ് നിരന്തരം തടയുകയാണ്. ഇപ്പോൾ വനം വകുപ്പ് ഏർപ്പെടുത്തിയ വാഹനങ്ങൾ നിറുത്തരുത് എന്നുള്ള നിരോധനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു.