വൈക്കം: നെഹ്രു യുവകേന്ദ്ര യൂത്ത് വെൽഫെയർ സൊസൈറ്റി, വൈക്കം സെന്റ് സേവിയേഴ്‌സ് കോളേജ് എൻ.സി.സി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. കൊതവറ സെന്റ് സേവിയേഴ്‌സ് കോളേജിൽ നടന്ന സെമിനാർ

വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ രാജുമോൻ ടി. മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി പ്രോഗ്രാം ഓഫീസർ ലെഫ്. റോയി മാത്യു, യൂത്ത് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.ഷനിൽ, സെക്രട്ടറി ബിനു ചന്ദ്രൻ, അസി.പ്രൊഫ. പാർവതി ചന്ദ്രൻ, നെഹ്രു യുവ കേന്ദ്ര യൂത്ത് വോളണ്ടിയർ കെ.എം മനു എന്നിവർ പങ്കെടുത്തു. തുടർന്ന് അനൂപ് ആനത്തിൽ, ഉജ്ജിവാൻ ബാങ്ക് വൈക്കം ബ്രാഞ്ച് മാനേജർ എസ്.സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു.