വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്കൂളിലെ വിദ്യാർത്ഥികൾ ജൈവകൃഷിയിൽ വിളയിച്ചെടുത്ത പച്ചക്കറിയിലെ ഒരു വിഹിതം സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ തീരുമാനമായി. സ്‌കൂളിൽ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തിയാണ് ജൈവ പച്ചക്കറി കൃഷി നടപ്പാക്കിയത്.
നേരത്തെ ഇതിലെ വരുമാനം പൊതുസമൂഹത്തിന്റെ ക്ഷേമത്തിനായി മാറ്റുകയായിരുന്നു. വിളവെടുപ്പിലെ ഒരു ഭാഗം കൃഷി ഉദ്യോഗസ്ഥർ സ്‌കൂൾ അധികൃതർക്ക് കൈമാറി. വൈക്കം കൃഷിഭവൻ ഓഫീസർ ഷീലാറാണിയും പ്രിൻസിപ്പിൾ ഷാജി ടി.കുരുവിളയും ചേർന്ന് വിളവെടുപ്പിലെ ഒരു വിഹിതം പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ പി.ടി ജിനീഷ് എന്നിവർക്ക് കൈമാറി. പ്രിൻസിപ്പൽ എ.ജ്യോതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്.നായർ, ഇ.പി ബീന, സ്റ്റുഡന്റ് പൊലീസ് സി.പി.ഒ ആർ.ജെഫിൻ, പി.വി വിദ്യ, പ്രീതി വി.പ്രഭ , മിനി വി.അപ്പുക്കുട്ടൻ, സി.എസ് ജിജി, കവിത ബോസ്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ, എം.വി വിജേഷ്, പി.കെ ജയകുമാർ, കൃഷി ഉദ്യോഗസ്ഥരായ മെയ്‌സൺ മുരളി, നിമിഷ കുര്യൻ, ആരോമൽ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.