
അടിമാലി: അടച്ചിട്ടിരുന്ന വീട് കുത്തിതുറന്ന് കുരുമുളകും പാത്രങ്ങളും മോഷണം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.വാളറ പത്താംമൈൽ അമ്പാട്ട് വീട്ടിൽ ജയനെ (48)നെണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.മറയൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.നേരത്തെ പത്താംമൈൽ ഇരുപത് സെന്റിൽ താമസിക്കുന്ന മാറാട്ടിൽ നിഷാദ്(32) സഹോദരൻ നൗഷാദ്(30),ദേവിയാർ കോളനി മുക്കിൽ താമസിക്കുന്ന സൂര്യൻ ഗണേശൻ(38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.മുനിയറച്ചാൽ ചെറുപറമ്പിൽ മോഹനന്റെ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 10 കിലോ കുരുമുളക്,പഴയ അലുമിനിയം പാത്രങ്ങൾ,ഓട്ട് വിളക്ക് റബർ ഷിറ്റ് ഡിഷ് എന്നിവ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇവരെ പിടികൂടാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.എസ്.ഐമാരായ ഷിജു,അബ്ദുൾഖനി,സി.പി.ഒ ഫൈസൽ എന്നിവരുടെ നേത്യത്വത്തിലാണ് അറസ്റ്റ്.