അടിമാലി : നെല്ലിപ്പാറ വനമേഖലയിൽ കാട്ടു പോത്തിന്റെ ജഡം കണ്ടെത്തി. വനം വകുപ്പ് ഉദ്യാഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ അസ്തികൂടവും തോലുമാണ് കണ്ടെത്താനായത്.
8 വയസ് പ്രായം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പോത്തിനെ നായാട്ട് സംഘം കൊലപ്പെടുത്തിയാണോ എന്നതു സംബന്ധിച്ചും സംശയം. ഉടലെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിലൂടെ ഇതു സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്ന് കരുതുന്നതായി റേഞ്ച് ഓഫീസർ കെ.വി. രതീഷ് പറഞ്ഞു