
കോട്ടയം: ജില്ലയിൽ 1231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3550 പേർ രോഗമുക്തരായി. 6734 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 496 പുരുഷൻമാരും 574 സ്ത്രീകളും 161 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 17951 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 437166 പേർ കൊവിഡ് ബാധിതരായി. 420170 പേർ രോഗമുക്തി നേടി. 17951 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധിതർ കൂടുതൽ 177 പേർ.