പാലാ : നഗരസഭ കൊച്ചിടപ്പാടി എട്ടാം വാർഡിലെ പ്രധാന റോഡായ കൊച്ചിടപ്പാടി കവീക്കുന്ന് ഇനി ടാർ ചെയ്യാം. റോഡ് ടാറിംഗിന് തുക അനുവദിക്കാതെ പ്രതിസന്ധി വപ്പോഴാണ് വേണ്ട ഫണ്ട് നൽകി മാണി സി.കാപ്പൻ എം.എൽ.എ തുണയായി മാറിയത്. നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലേക്ക് വളരെ കുറച്ച് തുക മാത്രമാണ് വകയിരുത്തിയിരുന്നത്. വാർഡ് കൗൺസിലർ സിജി ടോണി ഇത് മാണി സി കാപ്പൻ എം.എൽ.എയെ അറിയിച്ചു. 9 ലക്ഷം രൂപ കൊച്ചിടപ്പാടി റോഡിനായി എം.എൽ.എ അനുവദിച്ച് നൽകി.