
സേനാപതി : പീരുമേട് സ്വദേശിയായ കരാർ തൊഴിലാളി സേനാപതിയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. പീരുമേട് റാണി മുടിയിൽ കോന്നഞ്ചിറയിൽ ജോസിന്റെ മകൻ വിനീത് (33) ആണ് മരിച്ചത്. ഇടുക്കി കേബിൾ വിഷൻ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലികൾ ചെയ്യുന്നതിനാണ് വിനീത് സേനാപതിയിലെത്തിയത്.ചൊവ്വാഴ്ച ജോലി കഴിഞ്ഞ് അഞ്ചരയോടു കൂടി സേനാപതി അല്ലിയാങ്കൽ പാറയിലെ വാടക വീട്ടിൽ വിശ്രമിക്കുന്നിടയിൽ വിനീതിന് തല കറക്കം അനുഭവപ്പെടുകയും പിന്നീട് കുഴഞ്ഞ് വീഴുകയും ചെയ്തു. ഇയാളൊടൊപ്പം താമസിക്കുന്ന മറ്റൊരു തൊഴിലാളിയും സമീപവാസിയായ വീട്ടമ്മയും ചേർന്ന് ഉടൻ തന്നെ വിനീതിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉടുമ്പൻചോല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.