വൈക്കം: തെരഞ്ഞെടുപ്പിൽ വിജയികളായ വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റു.
യൂണിയൻ ആസ്ഥാനത്ത് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിന് മുന്നിൽ പ്രസിഡന്റ് എസ്.മധു ദീപം തെളിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് ചുമതലയേൽക്കൽ ചടങ്ങ് നടത്തിയത്. പ്രസിഡന്റ് എസ്. മധു, വൈസ് പ്രസിഡന്റ് എൻ.ജി. ബാലചന്ദ്രൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എസ്. കുമാർ എന്നിവരെ പഞ്ചായത്ത് കമ്മറ്റി അംഗം മാധവൻകുട്ടി കറുകയിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
അനുമോദന യോഗത്തിൽ അയ്യേരി സോമൻ, പി.ജി.എം നായർ കാരിക്കോട്, സി.പി. നാരായണൻ നായർ, എൻ. മധു, പി. വേണുഗോപാൽ, പി.എൻ. രാധാകഷ്ണൻ, എസ്. ജയപ്രകാശ്, പി.എസ്. വേണുഗോപാൽ, കെ.എൻ. സജീവ് കുമാർ, പി.ഡി. രാധാകൃഷ്ണൻ, മാധവൻകുട്ടി കറുകയിൽ, പി.ആർ. ഗോപാലകൃഷ്ണൻ, സുരേഷ്‌കുമാർ, യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.