വൈക്കം : കോട്ടയം ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട പി.പി ശോഭയെ വൈക്കം വൈബയോ കർഷക സൊസൈറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.പി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പവിത്രൻ, കൃഷി ഓഫീസർ ആർ.ഷീലാറാണി, ആത്മയ ഉദ്യോഗസ്ഥ ആശാ കുരിയൻ, കൃഷി ഓഫീസർ പരിശീലകൻ ആരോമൽ രാജേന്ദ്രൻ, അസി.കൃഷി ഓഫീസർ മെയിസൻ മുരളി, സുധാകരൻ കാലക്കൽ, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.