വൈക്കം : എസ്.എൻ.ഡി.പി യോഗം എഴുമാന്തുരുത്ത് 1008ാം നമ്പർ ശാഖാ കുന്നുമ്മേൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്റി പാണാവള്ളി ഷാജി അരവിന്ദൻ കൊടിയേ​റ്റി. മേൽശാന്തി വിഷ്ണു സഹകാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് അജികുമാർ മൂലേപറമ്പ്, കൺവീനർ സജി പൊന്നുരുക്കുംപാറയിൽ, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടം, യൂണിയൻ കമ്മ​റ്റി അംഗം പി.പി സന്തോഷ്‌കുമാർ, വനിതാസംഘം പ്രസിഡന്റ് ശ്രീജ രാജീവ്, സെക്രട്ടറി അമ്പിളി, വൈസ് പ്രസിഡന്റ് രത്‌നമ്മ ചന്ദ്രബോസ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രാഹുൽ, സെക്രട്ടറി ജിതിൻ എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണ കുടുംബയൂണി​റ്റിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി.