കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ 117 ാമത് ഉത്സവത്തിന് ഇന്ന് തുടക്കമാകും. 24ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ. ഇന്ന് വൈകിട്ട് 7നും 7.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പി.എം മോനേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 8ന് കരാക്കെ ഗാനമേള. 18ന് വൈകിട്ട് 7ന് ഷോർട്ട് ഫിലിം പ്രകാശനം, കലാപരിപാടികൾ. 19ന് വൈകിട്ട് 7.30ന് നൃത്തനൃത്തങ്ങൾ, 20ന് രാവിലെ 10ന് വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ അദ്ധ്യക്ഷത വഹിക്കും. 21ന് രാവിലെ 11ന് മദ്ധ്യാഹ്നപൂജ, 3.30ന് ഘോഷയാത്ര, വെടിക്കെട്ട്, 8ന് കോമഡി വിസ്മയം. 22ന് വൈകുന്നേരം 4 മുതൽ ഘോഷയാത്ര, 9ന് കോമഡി ഉത്സവം സീസൺ 2. 23ന് രാവിലെ 10.30ന് കളഭാഭിഷേകം, വൈകുന്നേരം 4ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 5.30ന് പള്ളിനായാട്ട് മഹോത്സവ ഘോഷയാത്ര, 7.30ന് ഗാനമേള, 9.30ന് പള്ളിനായാട്ട് പുറപ്പാട്, പള്ളിനായാട്ട്, തിരിച്ചെഴുന്നള്ളിപ്പ്. 24ന് രാവിലെ 6ന് കണികാണിയ്ക്കൽ, വൈകുന്നേരം 3ന് ആറാട്ടുബലി, ആറാട്ടു പുറപ്പാട്, 4.30ന് ഘോഷയാത്ര, താലപ്പൊലി, 5ന് ഭക്തിഗാനമേള, ആറാട്ട് വരവേൽപ്പ്, 5.45ന് ആറാട്ട്, ആറാട്ടുകടവിൽ ദീപാരാധന, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്ക്.