വടവാതൂർ: വടവാതൂർ ഡംപിംഗ് യാർഡിൽ മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. വെൽഫാസ്റ്റ് ആശുപത്രിക്ക് സമീപത്തെ കുന്നിലെ മാലിന്യത്തിനാണ് തീപിടിച്ചത്. കോട്ടയത്ത് നിന്ന് അഗ്നിശമനസേനയെത്തിയിരുന്നു. വാഹനം എത്തിച്ചേരാൻ കഴിയാത്ത പ്രദേശമായതിനാൽ സേന ഉദ്യോഗസ്ഥർ പച്ചിലക്കമ്പുകളും മറ്റും ഉപയോഗിച്ചാണ് തീയണച്ചത്.