കറുകച്ചാൽ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധധർണ സംഘടിപ്പിച്ചു. കറുകച്ചാലിൽ നടന്ന ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ബി. ബിജുകുമാർ അദ്ധ്യക്ഷതവഹിച്ചു.വി.പി ഇസ്മയിൽ, രാജു തെക്കേക്കര, ഡി.സേതുലഷ്മി, എൻ.ജയപ്രകാശ്, പി.എ നസീർ, എ.കെ ബാബു, വി.പി റജി, വി.പി രാജമ്മ എന്നിവർ പങ്കെടുത്തു. കെ.ജി ബാബുക്കുട്ടൻ സ്വാഗതവും കെ.ബിനു നന്ദിയും പറഞ്ഞു.