cash

കോട്ടയം : തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ചെലവ് സമർപ്പിക്കാത്തവർ, പരിധിയിൽ അധികം ചെലവഴിച്ചവർ, ചെലവഴിച്ച തുക രേഖപ്പെടുത്താത്തവർ എന്നിവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ടവരണാധികാരിയുടെ ഓഫീസിലും ഗ്രാമപഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത് / ജില്ലാപഞ്ചായത്ത് / നഗരസഭ ഓഫീസുകളിലുമാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

വീഴ്ചകൾ വരുത്തിയ സ്ഥാനാർഥികൾക്ക് കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 1994 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ ചട്ടം 59(5) അനുസരിച്ചുള്ള കാരണം കാണിക്കൽ നോട്ടീസ് കമ്മിഷൻ നൽകിയിരുന്നു. നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവു കണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.