പൊൻകുന്നം:ഇടിമിന്നലിൽ വിളക്കണഞ്ഞു. പൊൻകുന്നം പുനലൂർ ഹൈവേയിൽ ഇരുട്ട് മൂടിയിട്ട് ഒരാഴ്ചയായി. ചിറക്കടവ് തെക്കേത്തുകവല വരെ സ്ഥാപിച്ച പുതിയ ബൾബുകളാണ് കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് കേടായത്. പൊൻകുന്നം പട്ടണത്തിലെ ഹൈമാസ്റ്റ് ലൈറ്റുൾപ്പെടെ എല്ലാ എൽ.ഇ.ഡി.വിളക്കുകളും അണഞ്ഞു. ഭൂമിക്കടിയിലൂടെ വൈദ്യുത ലൈൻ സ്ഥാപിച്ചാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. ഒരാഴ്ചയായിട്ടും കേടായ ബൾബ് മാറ്റിയിടുന്ന കാര്യത്തിൽ തീരുമാനമായില്ല. വാറന്റി കാലാവധിയുള്ളതിനാൽ കരാറുകാർ തന്നെ ഇവയുടെ തകരാർ പരിഹരിക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചിറക്കടവ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ചിത്രം-പൊൻകുന്നത്ത് ഹൈവേയിൽ തകരാറിലായ ഹൈമാസ്റ്റ് വിളക്ക്.