water

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള മിനി ശുദ്ധജലവിതരണപദ്ധതികളുടെ നിർമ്മാണോദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരത്തുംമൂട്, ചാമക്കുളം, ചെമ്പുചിറ, കെ.സി.കെ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലെ 150 വീടുകളിലേക്കും അങ്കണവാടിയിലേക്കും വെള്ളമെത്തിക്കുന്നതാണ് പദ്ധതികൾ. മൂന്നു കുഴൽ കിണറുകളിൽ പമ്പ് സ്ഥാപിച്ച് പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കും. പദ്ധതികളുടെ ഭാഗമായി വാട്ടർ ടാങ്ക്, പ്യൂരിഫയർ, പൈപ്പ് കണക്ഷൻ എന്നിവ സ്ഥാപിക്കും. ഭൂഗർഭ ജല വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ്
പദ്ധതി നടപ്പാക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു.