
കോട്ടയം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ/ പട്ടികജാതി വികസന ഓഫീസുകളിൽ
പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി - യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
18 നും 30 നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അതത് തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിലുള്ളവർക്കാണ് അവസരം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 28 നകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. വിശദവിവരം ബ്ലോക്ക് / നഗരസഭ/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562503.