എലിക്കുളം : അകാലത്തിൽ മരിച്ച എൻ.ആർ.ദാസിന്റെ കുടുംബത്തിന് സി.പി.എം സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷിൽ നിന്ന് ദാസിന്റെ ഭാര്യ മിനി, മകൾ അനു എന്നിവർ തുക ഏറ്റുവാങ്ങി. കുട്ടപ്പൻ താന്നിക്കൽ അദ്ധ്യക്ഷനായി. ഷെമീം അഹമ്മദ്,കെ .സി. സോണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ഷാജി, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം .കെ. രാധാകൃഷ്ണൻ,വാർഡ് മെമ്പർ ആശാമോൾ തുടങ്ങിയവർ പങ്കെടുത്തു.