വാഴൂർ : മൂന്ന് വർഷം മുൻപ് വീട്ടമ്മമാർ ചേർന്ന് ആരംഭിച്ച കോഴിവളർത്തൽ കേന്ദ്രം ഉദയാ പൗൾട്രിഫാമിന്റെ രണ്ടാമത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഗീത എസ്.പിളള പുതിയ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷനായി. അപ്പോളോ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ ആരിഫ്, ഉദയാ കൂട്ടായ്മ സെക്രട്ടറി ലൈലാ രാജൻ, പ്രസിഡന്റ് അമ്മാളുക്കുട്ടി റംഷാദ് റഹ്മാൻ, വാർഡ് മെമ്പർ സൗദ ഇസ്മയിൽ എന്നിവർ സംസാരിച്ചു.