അടിമാലി: ദേവികുളം മണ്ഡലത്തിലെ സൗന്ദര്യവൽക്കരണ ജോലികൾക്കായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചതായി അഡ്വ. എ രാജഎം. എൽ. എ പറഞ്ഞു.വിവിധ ഇടങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കും.മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലായി മിനിമാസ്റ്റ് ലൈറ്റുകളും സോളാർ ലൈറ്റുകളും സ്ഥാപിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.മൂന്നാർ ഇക്കാനഗറിലെ ഗ്യാസ് ഗോഡൗൺ ജംഗ്ഷൻ,നല്ലതണ്ണി ജംഗ്ഷൻ, മൂന്നാർ ടെമ്പിൾ റോഡ് എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക.കൊടകല്ല്,ചെമ്പക്കാട് കോളനി തുടങ്ങിയ ഇടങ്ങളിലും പഴയ മൂന്നാർ ടൗൺ മുതൽ പുതിയ മൂന്നാർ ടൗൺ വരെയും സോളാർ ലൈറ്റുകൾ സ്ഥാപിക്കും.കൂമ്പൻപാറ സ്‌കൂൾ ജംഗ്ഷനിലും ഡിടിപിസി ഗാർഡൻ ജംഗ്ഷനിലും സ്മാർട്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കും.വട്ടവട ജംഗ്ഷൻ, ഇരുമ്പുപാലം,മൂന്നാർ പോസ്റ്റോഫീസ് ജംഗ്ഷൻ,കാന്തല്ലൂർ ജംഗ്ഷൻ, ചിത്തിരപുരം ജംഗ്ഷൻ,മൂന്നാർ ഇക്കാനഗർ,ഗ്രീൻഡ് ലാൻഡ് ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ വലിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ശേഷിക്കുന്ന മറ്റിടങ്ങളിൽ സാധാരണ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിക്കുമെന്നും എംഎൽഎ അറിയിച്ചു.