കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സംഘടിപ്പിച്ച പി.ജി.രാധാകൃഷ്ണൻ അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ അനുസ്മരണം നടത്തി. യൂണിയൻ സെക്രട്ടറി ആർ.രാജീവ്,​ വൈസ് പ്രസിഡന്റ് വി.എം.ശശി എന്നിവർ സംസാരിച്ചു. പി.ജി.ആർ പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് ജോസ്കോ ജുവലേഴ്സിന്റെ ഗോൾഡ് കോയിനും വിതരണം ചെയ്തു.