പാലാ: വികസന പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ കേരളത്തിന്റെ ടൂറിസം രംഗത്ത് ഇല്ലിക്കൽക്കല്ലിനു നിർണായക പ്രാധാന്യം കൈവരുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. 3.80 കോടി രൂപ മുതൽ മുടക്കി പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന തലനാട് ഇല്ലിക്കൽക്കല്ല് റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം.എൽ.എ. തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, മെമ്പർമാരായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, എ.ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, ബിന്ദു താന്നിയ്ക്കതൊട്ടിയിൽ, ദിലീപ്കുമാർ എം.എസ് എന്നിവരും എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.