വൈക്കം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ നടത്തി. കച്ചേരിക്കവലയിൽ നടത്തിയ ധർണാസമരം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാർ, കെ.ഡി.വിശ്വനാഥൻ, കെ.എസ് രത്‌നാകരൻ, കെ അജിത്ത്, ഡി ബാബു, പി.വി പുഷ്‌കരൻ, കെ.കെ രമേശൻ, വി.ടി.പ്രതാപൻ, ജെയിംസ്, ജോർജ് വർഗീസ്, കെ.വി ചിത്രാംഗദൻ എന്നിവർ പ്രസംഗിച്ചു.