nh
വനം വകുപ്പിന്റെ വാഹന നിരോധനത്തിനെതിരെ ബോർഡ്കളിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം

അടിമാലി: വനമേഖലയിൽ വാഹനം നിർത്തുന്നതിന് വനം വകുപ്പിന്റെ നിരോധനത്തിനെതിരെ സൂചന ബോർഡുകളുടെ മുൻപിൽ വാഹനങ്ങൾ നിർത്തിയിട്ടും റീത്ത് സമർപ്പിച്ചും യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.നേര്യമംഗലം മുതൽ വാളറ വരെയുള്ള വന മേഖലയിൽ വാഹനങ്ങൾ നിർത്തുന്നതിന് വനം വകുപ്പിന്റെ നിരോധനത്തിനെതിരെ വനംവകുപ്പ് സ്ഥാപിച്ച ബോർഡ്കളിൽ റീത്ത് സമർപ്പിച്ചു ബോർഡുകളുടെ മുമ്പിൽ വാഹനങ്ങൾ നിർത്തിയിട്ടും യൂത്ത് കോൺഗ്രസ് പ്രധിഷേധ സമരം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം എ അൻസാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷനായി. ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് ജോജി ജോയിസ്വാഗതം പറഞ്ഞു. മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് കെ.എം, ജിജോ പൊട്ടക്കൽ,നോബിൾ ജോണി എന്നിവർ പ്രസംഗിച്ചു