കാളികാവ് :ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് ഉത്സവബലിയും ഉത്സവബലി ദർശനവും നടക്കും. ഉത്സവത്തിന്റെ പള്ളിവേട്ട ദിനമായ ഇന്ന് രാവിലെ 8.30ന് ശ്രീബലി, 9ന് നവകം, കലശാഭിഷേകം, തുടർന്ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് കാവടിവരവ്, 6ന് കാവടി അഭിഷേകം, 9ന് പള്ളിവേട്ട പുറപ്പാട് തുടർന്ന് പള്ളിവേട്ട. 19ന് രാവിലെ വിശേഷൽ അഭിഷേകങ്ങൾ, വൈകിട്ട് 6ന് യാത്രാബലി, ആറാട്ടു പുറപ്പാട്, ആറാട്ടു ആറാട്ടു തിരിച്ചെഴുന്നള്ളിപ്പ്, വലിയകാണിക്ക, കൊടിയിറക്കൽ, പഞ്ചാവിംശതി കലാശാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.