തോട്ടയ്ക്കാട്: തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് 21ന് തുടക്കമാകും. 21ന് വൈകുന്നേരം 6.15ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി വടക്കേമടം സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. 6.45ന് ദീപാരാധന, 7 മുതൽ കഥകളി. 22 മുതൽ 28 വരെ എല്ലാദിവസവും പതിവ് ക്ഷേത്രപൂജകൾ. 22ന് വൈകിട്ട് 7 മുതൽ ഓട്ടൻതുള്ളൽ, 23ന് വൈകിട്ട് 7 മുതൽ എലൂർ ബിജുവിന്റെ സോപാനസംഗീതം, 24ന് വൈകിട്ട് 7 മുതൽ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ കർണാട്ടിക് സമ്പ്രദായഭജൻസ്, 25ന് വൈകിട്ട് 7 മുതൽ വൈക്കം ശിവഹരിയുടെ ഭജൻസ്, 26ന് വൈകിട്ട് 7ന് ഭാരതനാട്യം, വൈകിട്ട് 9ന് വിളക്കിനെഴുന്നള്ളിപ്പ്. 27ന് വൈകിട്ട് 7ന് സംഗീതകച്ചേരി. 28ന് രാവിലെ 10 മുതൽ വലിയ ഉത്സവബലി, ഉച്ചക്ക് 12.30 മുതൽ ഉത്സവബലി ദർശനം,1 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് 7 മുതൽ ഭാരതനാട്യം, 8.30 മുതൽ വലിയവിളക്ക്,കാവടി ഹിടുംബൻ പൂജ, 9.30 മുതൽ കാവടിവിളക്ക്.

ശിവരാത്രി ദിനമായ മാർച്ച് 1ന് പുലർച്ചെ 4 മുതൽ ക്ഷേത്രപൂജകൾ, 11.30 മുതൽ വിവിധ പാട്ടമ്പലങ്ങളിൽ നിന്ന് കാവടിവരവ്, ഉച്ചക്ക് 1ന് കാവടി അഭിഷേകം, വൈകുന്നേരം 4.30ന് കെട്ടുകാഴ്ച, വലിയകാഴ്ചശ്രീബലി, 6.30ന് വിശേഷാൽ ദീപാരാധന, 7.30 മുതൽ ഗജവീരന്മാരുടെ അകമ്പടിയിൽ സേവ, അൻപൊലി, പറ വഴിപാട്, 9ന് പഞ്ചാരിമേളം, രാത്രി 10ന് ഗരുഡൻ വരവ്, 12.30ന് ശിവരാത്രി പൂജ, അഷ്ടാഭിഷേകം, പുലർച്ചെ 2.30ന് പള്ളിവേട്ട. ഉച്ചയ്ക്ക് 1 മുതൽ ആറാട്ട് സദ്യ. വൈകുന്നേരം 4ന് മാടത്താനി കടവിലേക്ക് ആറാട്ട് പുറപ്പാട്, 7 മുതൽ അമ്പലക്കവലയിൽ നാദസ്വരകച്ചേരി,7.30 മുതൽ സംഗീതസദസ്, 9ന് ആലുംചുവട്ടിൽ പാലമറ്റം സി.വി പ്രദീപ് കുമാറിന്റെ സംഗീതകച്ചേരി,11 മുതൽ ആറാട്ട് എതിരേൽപ്പ്,11.45ന് ദേവസ്വം ബോർഡിന്റെ ആറാട്ട് സ്വീകരണം, കൂടിയെഴുന്നള്ളത്ത്, ആകാശവിസ്മയം, കൊടിയിറക്ക്. ശിവരാത്രി, ആറാട്ട് ദിനങ്ങളിൽ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ തങ്കതിടമ്പേറ്റും.