പൊൻകുന്നം: നിയന്ത്രണംവിട്ട മിനിലോറി നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിച്ചു. ഇന്നലെ രാവിലെ 5.30 ഓടെയാണ് പൊൻകുന്നം ജുമാ മസ്ജിദിന് മുൻവശത്ത് അപകടം നടന്നത്. ആർക്കും പരിക്കില്ല. പള്ളിയ്ക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ തെങ്കാശിയിൽ നിന്നും പാലായിലേയ്ക്ക് വാഴക്കുലകളുമായി പോയ മിനിലോറി ഇടിക്കുകയായിരുന്നു.