food-

കോട്ടയം: കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി നേതൃത്വം നൽകി. ഐ.എൻ.ടി.യു.സി ദേശീയ നിവാഹക സമിതി അംഗം കുഞ്ഞില്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, അനൂപ് അബുബക്കർ, നിഷാന്ത് ആർ. നായർ, യദു സി. നായർ, അന്‌സു സണ്ണി, അബു താഹിർ, ജിജി മൂലങ്കുളം, ഷൈൻ സാം, നിതിൻ മാത്യു കുര്യൻ, ദീപു ചന്ദ്രബാബു, മീവൽ ഷിനു കുരുവിള, വിമൽ ജിത്ത്, വിവേക്, മാഹീൻ, റോഷൻ, അഫ്‌സൽ, അനന്തൻ, സാഗർ, അൻസൺ, ജിനേഷ് നാഗമ്പടം തുടങ്ങിയവർ പങ്കെടുത്തു.