അടിമാലി:ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 21 മുതൽ മാർച്ച് 2 വരെ നടക്കും. 21 ന് വൈകിട്ട് 6. 45 നും 7.15 നും ഇടയിൽ ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ , മേൽശാന്തി അജിത് മഠത്തും മുറി എന്നിവരുടെ കാർമികത്വത്തിൽകൊടിയേറ്റ്. തുടർന്ന് മുളയിടൽ.22 ന് രാവിലെ 7 ന് എതൃത്ത് പൂജ, 8 ന് പന്തീരടി പൂജ, 9.30 ന് നവകം, പഞ്ചഗവ്യം,അഭിഷേകം. 10.30 ന് കൂട്ടു മൃത്യുഞ്ജയ ഹോമം. വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ഭഗവതി സേവ, 7.30 ന് അത്താഴപൂജ, ശ്രീഭൂത ബലി. 23 മുതൽ 27 വരെ ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 7 ന് ഭഗവതി സേവ, ലളിത സഹസ്രനാമർച്ചന, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി. 24 ന് 10.30 ന് സുഗർശന ഹോമം. 25 ന് 10.30 ന് വിദ്യാരാജ്ഞി പൂജ.26 ന് 10.30 ന് സുബ്രഹ്മണ്യ പൂജ,അഭിഷേക കാവടി. 27 ന് 10 ന് നവഗ്രഹ പൂജ. 28 ന് പള്ളി വേട്ട ഉത്സവം. വൈകിട്ട് 6.30 ന് ഘൃത സഹസ ദീപാലങ്കാര സേവ,6.30 ന് ദീപാരാധന, പുഷ്പാഭിഷേകം. 8 ന് പള്ളിവേട്ട പുറപ്പാട്, പള്ളി നിദ്ര. മാർച് 1 ന് ആറാട്ട് മഹോത്സവം. രാവിലെ 6 ന് അഭിഷേകം, 10 ന് രുദ്രാഭിഷേകം, മഹാധാര, വൈകിട്ട് 4 ന് ആറാട്ട് ബലി, വലിയ കാണിക്ക, ശിവരാത്രി പൂജ തുടർന്ന് കൊടിയിറക്ക് പഞ്ച വിംശതികലശം. 2 ന് പുലർച്ചെ 5 മുതൽ പിതൃതർപ്പണം,പിതൃപൂജകൾ.