പാമ്പാടി: പാമ്പാടി ചെറുവള്ളിക്കാവിൽ കുംഭപ്പൂരത്തോടനുബന്ധിച്ചുള്ള കുംഭകുട ഘോഷയാത്ര ഇന്ന്. ദേശ വഴിക്കരയിലെ 16 ൽ പരം പാട്ടമ്പലങ്ങളിൽ നിന്നുള്ള കുംഭകുടങ്ങൾ രാവിലെ 10.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 11ന് ക്ഷേത്രത്തിൽ സ്വീകരണം, 11.30 മുതൽ കുംഭകുട അഭിഷേകം, 5.30ന് ക്ഷേത്രത്തിൽ എണ്ണക്കുടം അഭിഷേകം, രാത്രി 8.30 ന് അമ്മൻകുടവും താലപ്പൊലിയുമുണ്ടായിരിക്കും. 9.30 ന് പള്ളിവേട്ട പുറപ്പാട്,10ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്.