meet

കോട്ടയം: മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന് കേരളം നൽകിയ സംഭാവന വലുതാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു. മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിന് കേരള ജനത എന്നും മുന്നിൽ നിൽക്കും. വിദ്യാഭ്യാസ, ആരോഗ്യ, ക്രമസമാധാന രംഗത്ത് മുന്നിട്ടു നിൽക്കുന്ന കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രസ്താവന ജനം പുച്ഛത്തോടെ തള്ളുമെന്ന് ചാക്കോ പറഞ്ഞു. എൻ.സി.പി കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂർ അദ്ധ്യക്ഷത വഹിച്ചു. ലതികാ സുഭാഷ്, കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യൂസ് ജോർജ്, വി.ജി രവീന്ദ്രൻ, ടി.വി ബേബി, എസ്.ഡി സുരേഷ് ബാബു, ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാല എന്നിവർ പങ്കെടുത്തു.