gopic

തൊടുപുഴ: കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. 70 ഗ്രാം ഉണക്ക കഞ്ചാവുമായാണ് പെരുമ്പിള്ളിച്ചിറ ഗോകുലം വീട്ടിൽ ഗോപിക് സുരേഷ് (23) എക്സൈസിന്റെ പിടിയിലായത്. തൊടുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ആർ. പത്മകുമാറും സംഘവും ഷാപ്പുംപടി മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെ ഗോപിക് കാറിലെത്തുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ രാജാറാം വി ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിറാജുദ്ദീൻ വി എ, വിഷ്ണു പി റ്റി, സിന്ധു കെ, സലിംകുമാർ എം എ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.