
വണ്ടി പ്പെരിയാർ : ഇരുമ്പ് വേലി ചാടിക്കടന്ന് സംസ്ഥാന പച്ചക്കറി തോട്ടത്തിലെ പച്ചക്കറിയും അത്യുൽപ്പാദന ശേഷിയുള്ള വാഴ, തെങ്ങിൻ തൈ തുടങ്ങിയ കൃഷികളും കാട്ടു മൃഗങ്ങൾ നശിപ്പിച്ചു. പെരിയാർ വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളുടെ ശല്യം ഇവിടെ നിത്യസംഭവമായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇരുമ്പ് വേലികൾ സ്ഥാപിച്ചെങ്കിലും ഇത് ചാടിക്കടന്നാണ് മ്ലാവ്, കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയ കാട്ടുമൃഗങ്ങൾ എത്തുന്നത്. വിത്തുത്പ്പാദനത്തിനും മറ്റും വളർത്തുന്ന പച്ചക്കറി തൈകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം മലയണ്ണന്റെ ശല്യവും ഉണ്ടായി . മുന്തിയ പയർ വിത്തിനങ്ങൾക് തയ്യാറക്കായി രുന്ന പയർ ചെടികളും മലയണ്ണാൻ കടിച്ചു നശിപ്പിച്ചു . വിത്തുകൾക്കായി പാകി കിളിപ്പിച്ചിരുന്ന തെങ്ങിൻ തൈകളും മലയണ്ണാൻ കടിച്ചു മുറിച്ചു കളഞ്ഞു കാലവർഷത്തിലും പ്രകൃതി ദുരന്തങ്ങളിലും തകർന്നു പോയ വേലികൾ പുനസ്ഥാപിക്കുകയും, ഇരുമ്പ് വേലികൾ സ്ഥാപിക്കുക. ഇരുമ്പ് നെറ്റ് പിടിപ്പിക്കുക തുടങ്ങിയ മാർഗ്ഗങ്ങളാണുള്ളത്. അധികൃതർ അടിയന്തിരമായും നടപടി സ്വീകരിക്കണമന്ന് ഫാം സൂപ്രണ്ട് ആർ.വേണുഗോപാൽ ആവശ്യപ്പെട്ടു.