കോട്ടയം : കൂട്ടിക്കൽ ഉരുൾപൊട്ടലിൽ പുസ്തകങ്ങൾ മുഴുവൻ നഷ്ടമായ ബാപ്പുജി ഇൻഫർമേഷൻ സെന്റർ, ഏന്തയാർ ത്രിവേണി ലൈബ്രറി ആൻഡ് റീഡിംഗ് റൂം കൂട്ടിക്കൽ എന്നീ വായനശാലകൾക്ക് കോട്ടയം പബ്ലിക് ലൈബ്രറി 700 പുസ്തകങ്ങൾ സംഭാവനയായി നൽകും. 21 ന് വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചേറിയ പുസ്തകങ്ങൾ കൈമാറും. ഉരുൾ പൊട്ടലിൽ വീട് പൂർണമായ് നഷ്ടമായ അഞ്ചു കുടുംബങ്ങൾക്ക് കോട്ടയം പബ്ലിക് ലൈബ്രറി നേരത്തേ ഒന്നര ലക്ഷം രൂപ സാമ്പത്തിസ സഹായം നൽകിയിരുന്നു.